കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ കുറ്റിപ്പുറം ആതവനാട് ആരംഭിക്കുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക മോഡല്‍ അക്കാദമിയുടെ ഉദ്ഘാടനം ഫെബ്രുവരി 17 ന് നിര്‍വ്വഹിക്കപ്പെടും. എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ്ടു ഉള്‍പ്പടെ അഞ്ച് വര്‍ഷത്തെ മത ഭൗതിക പഠനം ഉള്‍പ്പെടുന്ന റെസിഡന്‍ഷ്യല്‍ സ്ഥാപനമാണ് ഇവിടെ ആരംഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന തുടര്‍പഠനത്തിനും സ്ഥാപനം നേതൃത്വം നല്‍കും. ഖുര്‍ആന്‍ ഹിഫ്‌ള് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനത്തിന് മുന്‍ഗണന നല്‍കും. മത്സരപ്പരീക്ഷാ പരിശീലനം, ഭാഷാ പഠനം, സ്‌കില്‍ ഡവലപ്‌മെന്റ് കോഴ്‌സുകള്‍ തുടങ്ങി പാഠ്യ പാഠ്യേതര പരിപാടികളും കോഴ്‌സിന്റെ ഭാഗമാണ്. അടുത്ത അധ്യയന വര്‍ഷത്തോടെ ക്ലാസ്സുകള്‍ ആരംഭിക്കും. പ്രവേശന പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ 17 മുതല്‍ ആരംഭിക്കും. വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സമസ്ത നേതാക്കളും ജനപ്രതിനിധികളും പൗരപ്രമുഖരും സംബന്ധിക്കും.യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം,ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ,ബശീര്‍ ഫൈസി ദേശമംഗലം,ബശീര്‍ ഫൈസി മാണിയൂര്‍,ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി,നിയാസ് എറണാകുളം,ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ് , അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ,ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.