ട്രെന്റ് റിസോഴ്സ് ബാങ്ക് കോൺവൊക്കേഷൻ  ഇന്ന് ആരംഭിക്കും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റ് പരിശീലക കൂട്ടായ്മയായ ട്രെന്റ് റിസോഴ്സ് ബാങ്ക് അഥവാ ടി ആർ ബി യുടെ മൂന്നാമത് കോൺവോക്കേഷൻ ഇന്നും നാളെയുമായി കോട്ടക്കൽ വെച്ച് നടക്കും. ഒൻപത് മാസ്റ്റർ ട്രെയിനേഴ്സും ഇരുപത്തിരണ്ട് അഡ്വാൻസ് ട്രൈയിനേഴ്‌സും നൂറ്റി ഒന്ന് ബേസിക് ട്രെയിനേഴ്സും ഉൾപ്പെടെ നൂറ്റി മുപ്പത്തിരണ്ട് പേർ ചടങ്ങിൽ വെച്ച് സാക്ഷ്യപത്രം സ്വീകരിക്കും.

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്റ്റ പി കെ ഹനീഫ കോൺവൊക്കേഷൻ ഉൽഘാടനം ചെയ്യും. അലീഖഡ് മുസ്ലിം സർവ്വകലാശാല മലപ്പുറം സെന്റർ ഡയറക്ടർ ഡോ. ഫൈസൽ ഹുദവി മുഖ്യ അതിഥിയായിരിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ കോൺവൊക്കേഷൻ പ്രഭാഷണം നടത്തും. ഷാഹുൽ ഹമീദ് മേൽമുറി, ഡോ.മജീദ് കൊടക്കാട്, ഡോ.എം അബ്ദുൾ ഖയ്യൂം, റഷീദ് കൊടിയൂറ, ഷാഫി ആട്ടീരി, ജിയാദ് എറണാംകുളം തുടങ്ങിയവർ പ്രസംഗിക്കും.

ശനിയാഴ്ച നടക്കുന്ന പരിശീലന കളരിക്ക്ഡോ.കുഞ്ഞിമുഹമ്മദ് പുത്തലത്ത്, റഹീം ചുഴലി തുടങ്ങിയവർ നേതൃത്വം നൽകും.