കോഴിക്കോട് : കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ആരോപണങ്ങള്‍ ഗൗരവകരമെന്ന് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും , നിയമനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം അവസാനിക്കണമെന്നും ക്യാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ അസ്ഹര്‍ യാസീന്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഷീര്‍ അസ്ഹദി നമ്പ്രം, ഡോ: അബ്ദുല്‍ ഖയ്യും, സിറാജ് ഇരിങ്ങല്ലൂര്‍, ഷഹരി വാഴക്കാട്, റഷീദ് മീനാര്‍കുഴി, യാസീന്‍ വാളക്കുളം, അബ്ഷര്‍ നിദുവത്ത്, സമീര്‍ കണിയാപുരം, ബിലാല്‍ ആരിക്കാടി, സല്‍മാന്‍ കൊട്ടപ്പുറം, ഹസീബ് തൂത, ശാക്കിര്‍ കൊടുവള്ളി, മുനീര്‍ മോങ്ങം, ഷഹീര്‍ കോനോത്ത്, റിസ ആരിഫ് കണ്ണൂര്‍, ഹുജ്ജത്തുള്ള കണ്ണൂര്‍, സ്വാലിഹ് തൃശ്ശൂര്‍, മുനാസ് മംഗലാപുരം സംബന്ധിച്ചു.
ക്യാമ്പസ് വിംഗ് കണ്‍വീനര്‍ ബാസിത് മുസ്ലിയാരങ്ങാടി സ്വാഗതവും അംജദ് പാഞ്ചീരി നന്ദിയും പറഞ്ഞു.