സഹചാരി സെന്റര്‍ വാര്‍ഷികം 500 കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് വിഖായ ദിനം

കോഴിക്കോട്: എസ് കെ എസ് എസ് എഫിന്റെ ആതുര സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹചാരി സെന്ററുകളില്‍ വിഖായ ദിനമായ ഒക്ടോബര്‍ രണ്ടിന് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വയനാട് ബാണാസുരയില്‍ നടന്ന ദ്വിദിന ക്യാമ്പാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. 2016 ലെ വിഖായ ദിനത്തില്‍ ആരംഭിച്ച സഹചാരി സെന്ററുകള്‍ ഇന്ന് അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കിടപ്പിലായ രോഗികള്‍ക്കുള്ള പരിചരണം, മരുന്നുവിതരണം, ഫിസിയോ തെറാപ്പി സെന്റര്‍, മിനി ക്ലിനിക്,  പ്രാഥമിക ശുശ്രൂഷകള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയവ വിവിധ കേന്ദ്രങ്ങളില്‍ നടന്നു വരുന്നുണ്ട്. വാര്‍ഷികത്തിന്റെ ഭാഗമായി സംഘടനയുടെ വിവിധ ഘടകങ്ങളില്‍ രോഗീപരിചരണം, വിദ്യാലയങ്ങളുടെ ശുചീകരണം, സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഉപഹാര സമര്‍പ്പണം, അണു നശീകരണം, റോഡ് നിര്‍മ്മാണം, മേഖലാ തല വിഖായ വളണ്ടിയര്‍ മീറ്റ്,രക്തദാനം, കോവിഡ് മൃതദേഹ സംസ്‌കരണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് ആദരം തുടങ്ങിയ പരിപാടികള്‍ നടക്കും.സഹചാരി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും അതിനു വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിനും സഹചാരി സെന്റര്‍ കോഓര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാന തല സംഗമം ഒക്ടോബര്‍ 13 ന് ബുധനാഴ്ച തിരൂരില്‍ നടത്താനും ക്യാമ്പ് തീരുമാനിച്ചു റഷീദ് ഫൈസി വെള്ളായിക്കോട്,സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ഡോ.കെ ടി ജാബിര്‍ ഹുദവി, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര,ഖാസിം ദാരിമി മംഗലാപുരം,ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി മാണിയൂര്‍, ഫൈസല്‍ ഫൈസി മടവൂര്‍,ശുഹൈബ് നിസാമി നീലഗിരി,നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം,സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്,നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവുംപറഞ്ഞുചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു