മനോരോഗ ചികിത്സ: കൈത്താങ്ങുമായി എസ് കെ എസ് എസ് എഫ്


കോഴിക്കോട്: സാമ്പത്തിക  പ്രയാസമനുഭവിക്കുന്ന  മാനസിക രോഗികൾക്കുള്ള ചികിത്സാ പദ്ധതിയുമായി എസ് കെ എസ് എസ് എഫ് .
പാവപ്പെട്ട മനോരോഗികൾക്ക് ചികിത്സ ലഭ്യമാക്കി പുനരധിവാസത്തിലൂടെ  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സംഘടനയ്ക്ക് കീഴിൽ ആതുര സേവന മേഖലയിൽ പ്രവർത്തിക്കുന്ന സഹചാരി റിലീഫ് സെൽ, വെൽനസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊലൂഷൻസ് ആൻഡ് റിഹാബിലിറ്റേഷൻ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ക്ലിനിക്കൽ കൺസൾട്ടേഷൻ, മരുന്ന്, സപ്പോട്ടീവ് കൗൺസിലിങ്, ഒക്കുപ്പേഷണൽ തെറാപ്പി, പുനരധിവാസ ചികിത്സ  തുടങ്ങിയവ പദ്ധതിയിലുൾപ്പെടുന്നു.

സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,സൈക്യാട്രിക് സോഷ്യൽ വർക്കർ, സൈക്യാട്രിക് നഴ്സ് തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് ചികിത്സക്ക് നേതൃത്വം കൊടുക്കുന്നത്.

മനോരോഗ പുനരധിവാസ ചികിത്സ ആവശ്യമായവർ,  ചികിത്സ  പാതിവഴിയിൽ നിർത്തിയവർ തുടങ്ങിയവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്:9562771133, 9526162771