കോഴിക്കോട്: ലക്ഷദ്വീപ് ജനതയോടുള്ള ക്രൂര നടപടികൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സമരത്തിൻ്റെ ഭാഗമായി ഇന്ന് (വ്യാഴം) ശാഖാ തല തലങ്ങളിൽ പ്രതിഷേധ സമരം നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടിയിൽ ശാഖാ ഭാരവാഹികൾ പങ്കെടുക്കും.
കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിവരുന്ന ദശദിന സമരത്തിൻ്റെ ഏട്ടാം ദിവസ സമരം സുന്നി യുവജന സംഘം ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന, ശുഐബ് നിസാമി നീലഗിരി, മൂസ നിസാമി കാസർഗോഡ്, ഹബീബ് വരവൂർ പ്രസംഗിച്ചു.
ഇന്ന് (വ്യാഴം) കാലത്ത് 10.30 ന് സമരം സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യും.