കോഴിക്കോട്: ലക്ഷദ്വീപ് ജനതയോടുള്ള ക്രൂര നടപടികൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് നടത്തി വരുന്ന സമരപരിപാടികൾ വിപുലമാക്കാൻ തീരുമാനിച്ചു. ശക്തമായ പ്രതിഷേധങ്ങൾ വിവിധ കോണുകളിൽ നിന്നുയർന്ന് വന്നിട്ടും ജനദ്രോഹ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സമരം വിപുലമാകുന്നത്. 21 ന് തിങ്കളാഴ്ച കാലത്ത് 11 മണിക്ക് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടക്കും. 23 ന് ബുധനാഴ്ച മേഖലാ തലത്തിലും 24 ന് വ്യാഴാഴ്ച ശാഖാതലത്തിലും പ്രതിഷേധ സമരം സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് എല്ലാ സമര പരിപാടികളും നടക്കുക. സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിവരുന്ന ദശദിന സമരം 25 ന് സമാപിക്കും. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട സമര പരിപാടികൾ വൻ വിജയമാക്കുവാൻ സംഘടനാ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു