കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കണ്ണാടി വിഷ്വല്‍ ഇംപാക്ട് ഷോ ഇന്ന് (ശനി) കോഴിക്കോട് അരയിടത്ത് പാലം കോണ്‍ഫിഡന്റ് ഗ്രൗണ്ടിലെ സമര്‍ഖന്ദ് സ്ക്വയര്തിയേറ്ററില് ആരംഭിക്കും. ഫെബ്രുവരി 19 മുതല്‍ 22 വരെ ത്യശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന സംഘടനയുടെ സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ മുന്നോടിയയാണ് മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കഥ പറയുന്ന പ്രമേയം ഖുര്‍ആന്‍, ഹദീസ്, ചരിത്രം, എന്നിവ സമന്വയിപ്പിച്ചുകൊണ്ട് സംവിധാനിക്കുന്നത്. പ്രോപ്പര്‍ട്ടി ആര്‍ട്ട് രൂപങ്ങളും പ്രത്യേകം തയ്യാറാക്കിയ ഗ്രാഫിക്കല്‍ വീഡിയോയുടെ സമ്പൂര്‍ണ സറൗണ്ട് ഡിജിറ്റല്എക്സ്പീരിയന്സ് സാധ്യമാകുന്ന ഓഡിയോ സാങ്കേതികത്തികവില്‍ സമന്വയിപിച്ച കലാരൂപമാണ് തയ്യാറാക്കിയിട്ടുള്ളത്. 45 ഓളം കലാകാരന്മാരുടെ ഒരു മാസത്തെ പരിശ്രമഫലമായാണ് ഈ കലാരൂപം സംവിധാനിച്ചിട്ടുള്ളത്. 150ലധികം ആര്‍ട്ട് പ്രോപ്പര്‍ട്ടികള്‍ ഇതിനായി പ്രദര്‍ശനത്തിന് ഒരക്കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തു റഹ്മാന് അവലംബമാക്കി കൊണ്ടുള്ള സന്ദേശമാണ് പ്രദര്‍ശനം നല്‍കുന്നത്.
പ്രദര്ശനത്തോടനബന്ധിച്ച് സായാഹ്നങ്ങളില്‍ കലാവിരുന്നുകള്‍, സെമിനാറുകള്‍, പുസ്തകമേള, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയും നടക്കും ഇന്ന് (ശനി) വൈകീട്ട് 3 മണിക്ക് അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നഗരത്തിലെ സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖരടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടക്കുക. ഇന്ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന സാഹിത്യ ചര്‍ച്ചയില്‍ ശരീഫ് ചെമ്മാട്, എ.സജീവന്, ഷഫീഖ് വഴിപ്പാറ, ഖമറുദ്ധീന് പരപ്പില്‍ എന്നിവര്‍ പങ്കെടുക്കും. ഷോയിലേക്കുള്ള നഴ്സറി, സ്കൂള്‍, മദ്രസ, കോളേജ്, അറബിക് കോളേജ് തുടങ്ങിയവയിലെ വിദ്യാത്ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9497752293, 9526378704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ : മുസ്തഫാ മുണ്ടുപ്പാറ (ചെയര്മാന് കണ്ണാടി സംഘാടക സമിതി), അബ്ദു റസാഖ് ബുസ്താനി (ചെയര്മാന് സില്‍വര്‍ ജൂബിലി പ്രചാരണ സമിതി), അയ്യൂബ് കൂളിമാട് (ട്രഷറര്‍ എസ് കെ എസ് എസ് എഫ്), സത്താര്‍ പന്തലൂര്‍ ( വര്‍ക്കിംഗ് സെക്രട്ടറി എസ് കെ എസ് എസ് എഫ്), ആര് വി എ സലാം ( കണ്‍വീനര്‍ കണ്ണാടി സംഘാടക സമിതി), റഷീദ് ഫൈസി വെള്ളായിക്കോട് (സെക്രട്ടറി എസ് കെ എസ് എസ് എഫ്), അബ്ദുല്‍ മജീദ് കൊടക്കാട് (കണ്‍വീനര്‍ കണ്ണാടി സംഘാടക സമിതി).