അധികാര പങ്കാളിത്തം ഭരണ ഘടന നല്‍കുന്ന മൗലിക അവകാശം  വി ആര്‍ ജോഷി.

കോഴിക്കോട്:പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് അധികാര പങ്കാളിത്തം ലഭ്യമാക്കുക എന്നത് ഭരണഘടന നല്‍കുന്ന മൗലിക അവകാശമാണെന്നും ഇത് ആര്‍ക്കും തടയാനാവില്ലെന്നും പിന്നോക്ക വികസന കോര്‍പറേഷന്‍ മുന്‍ ഡയറക്ടര്‍ വി ആര്‍ ജോഷി.എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റിക്ക് കീഴില്‍ ആരംഭിച്ച സി ഡി പി എന്ന പ്രൊജക്ട്  ശാഖ, മഹല്ല്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടി നടത്തുന്ന തൊഴില്‍ ജാലകം ഓറിയന്റേഷന്‍ കാമ്പയില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംവരണം മൗലിക അവകാശമല്ല എന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് ദു:ഖകരമാണ്.കേരള സര്‍വ്വകലാ ശാലയുടെ സംവരണതത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന കോടതി വിധി നിരാശജനകമാണ്. എന്നാല്‍മറാത്ത സംവരണ വിധി ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആശ്വാസകരമാണ്. ജുഡീഷ്യറിയിലും എക്‌സിക്യൂട്ടീവിലും പിന്നോക്ക ന്യൂനപക്ഷങ്ങളുടെ പ്രാധിനിത്യം ഇപ്പോഴും വളരെ കുറവാണ്. ഇത പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം  അദ്ദേഹം ആവശ്യപ്പെട്ടു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ അസ്അദി നമ്പ്രം, ഡോ.എം അബ്ദുള്‍ ഖയ്യൂം പ്രസംഗിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും ഡോ.മജീദ് കൊടക്കാട് നന്ദിയും പറഞ്ഞു.കാമ്പയിന്‍ പരിചയപ്പെടുന്നതിന് വേണ്ടി ജില്ലാ അടിസ്ഥാനത്തില്‍ ഉല്‍ഘാട സമ്മേളനങ്ങള്‍ ഓണ്‍ലൈനായി നടന്നു വരുന്നുണ്ട്. മലപ്പുറം ഈസ്റ്റ്, വയനാട്, കൊല്ലം, തിരുവനന്തപുരം ജില്ലാതല ഉല്‍ഘാടനങ്ങള്‍ നടന്നു. മറ്റു ജില്ലകളുടെ ഉല്‍ഘാടനം ഈ ആഴ്ച നടക്കും. മെയ് 13 മുതല്‍ 31 വരെയാണ് തൊഴില്‍ ജാലകം കാമ്പയിന്‍.