കോഴിക്കോട് : ഉത്തർപ്രദേശിൽ യു എ പി എ ചുമത്തി അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയമെന്തായാലും രാജ്യത്ത് ഒരു പൗരന് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ നിഷേധിച്ചു കൂടാ. കോവിഡ് ബാധിച്ച് ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന അദ്ദേഹത്തോട് മനഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം. ഒരു മലയാളി മാധ്യമ പ്രവർത്തകൻ നേരിടുന്ന ഈ അവകാശ നിഷേധത്തിനെതിരെ കേരള സംസ്ഥാന സർക്കാറും കേരളത്തിലെ എം.പിമാരും ഇടപെടണം – യോഗം ആവശ്യപ്പെട്ടു.
യോഗതത്തിൽ പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, ഡോ. കെ. ടി ജാബിർ ഹുദവി, ഡോ.ടി അബ്ദുൽ മജീദ്, ശഹീർ ദേശമംഗലം, ജലീൽ ഫൈസി അരിമ്പ്ര, ആഷിഖ് കുഴിപ്പുറം, ടി.പി സുബൈർ മാസ്റ്റർ, ഷഹീർ അൻവരി പുറങ്ങ് , ഒ.പി.എം അഷ്റഫ്, ഫൈസൽ ഫൈസി മടവൂർ,ഷമീർ ഫൈസി ഒടമല,അയ്യൂബ് മുട്ടിൽ,നാസിഹ് ലക്ഷദ്വീപ് തുടങ്ങിയവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു