പരീക്ഷയെ വരവേൽക്കാം; ട്രെന്റ് ജില്ലാതല കാമ്പയിന് തുടക്കമായി

പുത്തനത്താണി:
എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി
എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് മലപ്പുറം വെസ്റ്റ് ജില്ലാ സമിതിയുടെ മിഷൻ എ പ്ലസ് പരീക്ഷാ  പരിശീലന കാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം വളവന്നൂർ ബാഫഖി യത്തീംഖാന റസിഡൻഷ്യൽ ഹൈസ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി നിർവ്വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ അധ്യക്ഷനായി.
ട്രെന്റ് സ്റ്റേറ്റ് ട്രെയിനർ സിദ്ധീഖുൽ അക്ബർ വാഫി വിഷയാവതരണം നടത്തി.  അത്വാഉള്ള അഹ്സനി ചാപ്പനങ്ങാടി, മുഹമ്മദ് ഫൈസി അടിമാലി, പ്രിൻസിപ്പൽ ടി.അഹമ്മദ് മാസ്റ്റർ, ഹംസ മാസ്റ്റർ, റഊഫ് മാസ്റ്റർ കാച്ചടിപ്പാറ, സൽമാൻ മാസ്റ്റർ പല്ലാർ, നാസർകോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.
കാമ്പയിന്റെ ഭാഗമായി ശാഖാതലങ്ങളിൽ മോട്ടിവേഷൻ ക്ലാസ്, ക്ലസ്റ്റർ തലങ്ങളിൽ പഠനശിബിരം, മേഖലകളിൽ മാതൃക പരീക്ഷ എന്നിവ നടക്കും.