കോഴിക്കോട്: അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന മുദ്രാവാക്യവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്ര ഡിസംബർ 30 ന് തിരുവനന്തപുരത്ത് ആരംഭിക്കും. അറുപത്തിമൂന്ന് കേന്ദ്രങ്ങളിലെ കാംപയിൻ സമ്മേളനങ്ങൾക്ക് ശേഷം ജനുവരി 11ന് മംഗലാപുരത്ത് സമാപിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഇൻഡോർ പരിപാടികളാണ് ഓരോ കേന്ദ്രങ്ങളിലും നടക്കുക.
വിദ്യാഭ്യാസ ശാക്തീകരണം, ഉദ്യോഗ പ്രാതിനിധ്യം, ബഹുസ്വര സമൂഹം തുടങ്ങിയവയുടെ പ്രാധാന്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് യാത്രയുടെ ഉദ്ദേശ്യം. യാത്രയുടെ പതാക കൈമാറ്റം 29ന് കാലത്ത് 9 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. ഡിസംബർ ആറ് മുതൽ ജനുവരി 26 വരെ നടക്കുന്ന കംപയിൻ്റെ ഭാഗമായാണ് എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്