ത്വലബ അറബിക് ഡേ ക്യാമ്പയിൻ

കോഴിക്കോട് :എസ് കെ എസ് എസ് എഫ് ത്വലബ വിംങ്  സംസ്ഥാന സമിതി ത്വലബ അറബിക് ഡേ ക്യാമ്പയിൻ ഡിസംബർ  എട്ടുമുതൽ മുപ്പത് വരെ ആചരിക്കുന്നു.
ക്യാമ്പയിന്റെ ഭാഗമായി അറബിക് ഭാഷാ മേഖലയിൽ സംഭാവന
കൾ നൽകിയ പ്രമുഖരെ ജില്ലാതലത്തിൽ ആദരിക്കും.
സംസ്ഥാന തലത്തിൽ
വിദ്യാർത്ഥികൾക്ക് അറബിക് മുനാളറ പരിചയപ്പെടുത്തുന്നതിന്ന് വേണ്ടി പരിചയ സമ്പന്നരായ വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചു ഓണ്ലൈൻ വഴി അറബിക് മുനാളറ സംഘടിപ്പിക്കും.ദർസ് അറബിക് കോളേജ് വിദ്യാർഥികൾക്കായിഅറബിക് ഇ മാഗസിൻ മത്സരവും സംഘടിപ്പിക്കുന്നുണ്ട് എന്ന് സംസ്ഥാന സമിതി ഇൻ ചാർജ് ബഷീർ ഫൈസി മാണിയൂർ,
ചെയർമാൻ സൈഫുദ്ധീൻ തങ്ങൾ കാസറഗോഡ്, കൺവീനർ ഹബീബ് വരവൂർ, റാഷിദ്‌ പന്തിരിക്കര   അറിയിച്ചു