കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കമ്മറ്റികള്‍ സംഘടിപ്പിക്കുന്ന ലീഡര്‍ 2020+ പ്രോഗ്രാമില്‍ നവംബര്‍ 10 ന് മുമ്പ് അപേക്ഷിക്കുകയും തുടര്‍ന്ന് നടന്ന ഇന്‍ഗ്രസ് എക്‌സാം പാസ്സാവുകയും ചെയ്തവര്‍ക്ക് നവംബര്‍ 28, 29 തിയ്യതികളില്‍ ജില്ലകളിലെ വിവിധ സെന്ററുകളില്‍ മുഖാമുഖം നടക്കും. മുഖാമുഖത്തില്‍ പങ്കെടുക്കുന്നവര്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ്, വയസ്സ് തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖ, ഇന്‍ഗ്രസ് എക്‌സാം സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പ്രമാണ പരിശോധന, പേഴ്‌സണല്‍ ഇന്‍ന്റെര്‍വ്യു, ഗ്രൂപ്പ് ചര്‍ച്ച തുടങ്ങിയവയാണ് മുഖാമുഖ പരിപാടിയില്‍ നടക്കുക. പ്രിലിമിനറി പരീക്ഷ വിജയിച്ച എഴുനൂറോളം പേരാണ് വിവിധ ജില്ലകളിലെ തെരെഞ്ഞെടുത്ത സെന്റെറുകളില്‍ നടക്കുന്ന മുഖാമുഖത്തില്‍ പങ്കെടുക്കുന്നത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സംസ്ഥാന ജില്ലാ ഭാരവാഹികളും ഓര്‍ഗാനറ്റ്, ട്രന്റ് സമിതി അംഗങ്ങളടങ്ങിയ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. മുഖാമുഖത്തില്‍ തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രഗല്‍ഭരായ മെന്റര്‍മാരുടെ കീഴില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തീവ്ര പരിശീലനം നല്‍കും. അസൈന്‍മെന്റ്, പ്രോജക്റ്റ്, ഫീല്‍ഡ് വര്‍ക്ക്, മോട്ടി വേഷണല്‍ വിസിറ്റ് തുടങ്ങിയവയും ദേശീയ അന്തര്‍ദേശീയ വ്യക്തികളുമായുള്ള ഇന്റെറാക്ഷനും അഭിമുഖവും നടക്കും.