SKSSF സംസ്ഥാന സര്‍ഗലയം ഡിസം. 2ന് കോട്ടക്കലില്‍.

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കലാ സാഹിത്യ വിഭാഗമായ സര്‍ഗലയയുടെ ആഭിമുഖ്യത്തില്‍ സര്‍ഗലയം കലാ സാഹിത്യ മത്സരം ഡിസംബര്‍ 2 ബുധന്‍ കോട്ടക്കല്‍ സൈത്തൂന്‍ ഇന്റര്‍നാഷണല്‍ ക്യാമ്പസില്‍ നടക്കും. ശാഖാ, ക്ലസ്റ്റര്‍, മേഖല തലങ്ങളില്‍ ഓണ്‍ലൈനായും ജില്ലാതല മത്സരങ്ങളിലും പങ്കെടുത്ത പ്രതിഭകളാണ് പരിപാടിയില്‍ പങ്കെടുക്കുക. കണ്ണുകള്‍ക്ക് കൗതുകവും  ഖല്‍ബുകള്‍ക്ക് കുളിരും അകതാരില്‍ ഇഷ്ഖുമൊഴുക്കി ആവേശമുയര്‍ത്തി ഈ വര്‍ഷത്തെ സര്‍ഗലയങ്ങള്‍ ഇതോടെ പര്യവസാനിക്കും.ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.ഓരോ ഇനങ്ങളിലും പതിനഞ്ച്  ജില്ലകളില്‍ നിന്ന് മത്സരാര്‍ഥികള്‍ പങ്കെടുക്കും. ഒരു ഇനത്തിലും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന മത്സരമാണ് ഇത്തവണ നടക്കുന്നത്. ജില്ലകളെ അള്‍ട്ടിമേറ്റ്, ഡൊമിനന്റ് എന്നീ വിഭാഗങ്ങളായി തിരിച്ചാണ് ഓവറോള്‍ ട്രോഫി നല്‍കുക.