‘അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു’
എസ് കെ എസ് എസ് എഫ് കാംപയിന്‍
കോഴിക്കോട്: പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാനും വിദ്യാഭ്യാസ തൊഴില്‍ മേഖലയുടെ വീണ്ടെടുപ്പിന് പുതു തലമുറയെ പ്രാപ്തമാക്കുന്നതിനുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താന്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ ഡിസംബര്‍ ആറ് മുതല്‍ ജനുവരി 26 വരെയാണ് കാംപയിന്‍.ഡിസംബര്‍ 6 ന് നടക്കുന്ന സംസ്ഥാന തല ഉദ്ഘാടന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. ഡിസംബര്‍ 15ന് ജില്ലാ തലങ്ങളിലും ഡിസംബര്‍ 30 ന് മുമ്പ് മേഖലാ തലങ്ങളിലും പ്രചാരണ പരിപാടികള്‍ നടക്കും. ക്ലസ്റ്റര്‍ തല സെമിനാറുകളും ശാഖാ തല പ്രമേയ പ്രഭാഷണങ്ങളും കാംപയിന്‍ കാലയളവില്‍ നടക്കും.സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്ര ഡിസംബര്‍ 30 മുതല്‍ ജനുവരി 11 വരെ നടക്കും. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മേഖലാ കേന്ദ്രങ്ങളിലെ പ്രചാരണ സമ്മേളനങ്ങള്‍ക്ക് ശേഷം മംഗലാപുരത്ത് സമാപിക്കും. കാംപയിന്റ വിജയത്തിനായി വിവിധ ഘടകങ്ങളില്‍ സംഘാടക സമിതികള്‍ വരും ദിവസങ്ങളില്‍ നിലവില്‍ വരും.ഹബീബ് ഫൈസി കോട്ടോപാടം, ആഷിഖ് കുഴിപ്പുറം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി,ശഹീര്‍ അന്‍വരി പുറങ്ങ്, ഷമീര്‍ ഫൈസി ഒടമല, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.