SKSSF LEADER 2020  രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

Register Online Now

കരുത്തുള്ള നേതാക്കൾക്കായി
കാമ്പുള്ള നേതൃത്വത്തിന്നായി കാലം ദാഹിക്കുന്നു…..

കാലം കുതിക്കുമ്പോഴും
കാലികർ കിതക്കുന്നതിന്റെ കാരണമെന്താണെന്ന് നിങ്ങൾക്കറിയുമോ ?

അധാർമ്മികത കളി വിളയാട്ടം നടത്തുകയും
അരാജകത്വം ആളിപ്പടർന്ന് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നതെന്ത് കൊണ്ടാണെന്നും നിങ്ങൾക്കറിയുമോ ?

സ്വൈരവും സന്തോഷവും മുഖം കുത്തി വീഴുമ്പോഴും
തിൻമാവിളയാട്ടം പത്തി വിടർത്തിയാടുമ്പോഴും പക്വമായൊന്ന് പ്രതികരിക്കാൻ കഴിയാതെ കാലത്തെ കുറ്റപ്പെടുത്തി.കാലം കഴിക്കാനാണോ നിങ്ങളുടെ ഉള്ളം തുടിക്കുന്നത് ?

എല്ലാം നേരെ നടത്തണമെന്നും അതിനായ് മുന്നിട്ടിറങ്ങണമെന്നും ആഗ്രഹിച്ച്
മുന്നിലേക്ക് മെല്ലെ മെല്ലെ നീങ്ങുമ്പോഴും പിറകിലേക്ക് ആരോ പിടിച്ച് വലിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുവോ ?

തീരുമാനം ഉള്ളിലുണ്ടായിട്ടും പറയാനൊരുങ്ങുമ്പോൾ നിങ്ങൾ പതറിപ്പോകുന്നുവോ ?

കൊച്ചു വിമർശനങ്ങൾ പോലും നിങ്ങളുടെ ആത്മവിശ്വാസം തച്ച് തകർന്നുവോ ?

നിങ്ങൾക്ക് കിട്ടിയ നെഗറ്റീവ് സ്ട്രോക്കുകളെയോർത്ത് ഇനി ഞാനൊന്നും ചെയ്യുന്നില്ലെന്ന് തീരുമാനിച്ച് ഉൾവലിയാൻ ഉള്ള് വെമ്പുന്നുവോ ?

ആരെങ്കിലും
ഉത്തരവാദിത്വ മേൽപ്പിക്കുമ്പോൾ എന്നെക്കൊണ്ടതാ വില്ലെന്ന് വിശ്വസിച്ച് സ്വന്തം കഴിവിനെ ന്യൂനവൽക്കരിക്കാൻ ശ്രമിക്കുന്നുവോ ?

ആർജവം പ്രകടിപ്പിക്കേണ്ട സമയത്ത് ഊർജ്ജം നഷ്ടപ്പെട്ട് സ്വയം പരിഹാസ്യനാകുന്നുവോ ?

ശുഭാപ്തി വിശ്വാസം ചോർന്നൊലിച്ച് അശുഭാപ്തി വിശ്വാസത്താൽ നനഞ്ഞ് കുതിരുന്നുവോ ?

നാലാളുടെ മുന്നിൽ നാലക്ഷരം ഊക്കോടെ പറയാൻ കഴിയാതെ നാണപാരവശ്യത്താൽ വിക്കൽ വരുന്നുവോ ?

സമൂഹത്തെ മുന്നിൽ നിന്ന് നയിക്കാനും മുന്നണിപ്പോരാളിയാകാനും മുന്നിലേക്ക് കുതിക്കുമ്പോഴും കുത്ത് വാക്കുകൾ നിങ്ങളെ കുത്തി മലർത്തുന്നുവോ ?

കാര്യക്ഷമവും ചലനാത്മകവുമായ പദ്ധതികൾ മനസ്സിൽ കിടന്ന് വീർപ്പ്മുട്ടി പ്രയോഗിക്കാനുള്ള വഴിയറിയാതെ
ഉള്ളകം ഉഴറുന്നുവോ ?

ഇത് പരിഹരിക്കാൻ കഴിയില്ലേ ?

തീർച്ചയായും.

എങ്ങിനെ കഴിയും ?

അതിനുള്ള വഴി
എന്താണെന്ന് നിങ്ങൾ അന്വേഷിക്കു
ന്നുവോ ?

നിങ്ങൾക്കിതാ അസുലഭാവസരം.
സുന്ദര നിമിഷം
ഗോൾഡൻ ചാൻസ്.

നിങ്ങൾ ആഗ്രഹിക്കുന്നത് ആകാൻ,
മുന്നിൽ നിൽക്കാൻ
ആർജ്ജവം കാട്ടാൻ
സംഘടിപ്പിക്കാൻ
സംഗമിപ്പിക്കാൻ
പ്രോൽസാഹിപ്പിക്കാൻ
വഴി നടത്താൻ
ക്രിയാത്മക ഇടപെടൽ നടത്താൻ
ചലനാത്മകമാക്കാൻ
ചടുലമാക്കാൻ
കാര്യബോധവും
കാര്യപ്രാപ്തിയും നേടാൻ
സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കാൻ
പതറുമ്പോൾ ആശ്വസിപ്പിക്കാൻ
സ്വയം വളരാൻ
വളർത്താനുള്ള സുന്ദര സുരഭില നിമിഷം.

SKSSF സംസ്ഥാന കമ്മറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ലീഡർ 2020+ നിങ്ങൾക്ക് മഹത്തായ അവസരമാണ്.

നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവും
പ്രശ്നത്തിലുള്ള പരിഹാരവും
രോഗത്തിനുള്ള മരുന്നുമാണ് ലീഡർ 2020 + രണ്ടാം ബാച്ച്.

സമൂഹത്തെ നയിക്കാൻ കഴിവും പക്വതയും നിലപാടും നിലവാരവും കാഴ്ചപ്പാടുമുള്ള നേതൃത്വഗുണമുള്ള വിഭാഗത്തെ വാർത്തെടുക്കാനുള്ള 12 മാസം നീണ്ടു നിൽക്കുന്ന ശില്പശാലയാണ് ലീഡർ 202O +.

30 വയസ്സിന് താഴെയുള്ള മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നേടിയ 1000 ലീഡർമാരെയാണ് സംസ്ഥാനത്ത് കോച്ചിംഗ് കൊടുത്ത് വളർത്തിയെടുക്കുന്നത്.

ഇന്റെണൽ മെൻറ്ററിംഗും എക്സ്റ്റേണൽ മെന്ററിംഗും നടത്തിയാണ് ലീഡർമാരെ ഊതിക്കാച്ചിയെടുക്കുന്നത്.
മത- പൊതു വിഷയങ്ങളിൽ കൃത്യമായ കാഴ്ചപ്പാട് രൂപപ്പെടുന്നതിലൂടെ
വ്യക്തിത്വ വികാസവും പക്വഭാവവും സിദ്ധിച്ച ബഹുമുഖ പ്രതിഭകളായ നേതാക്കൻമാരെ വാർത്തെടുക്കുന്ന ബഹുമുഖ കർമ്മ പരിപാടിയാണ് ലീഡർ 2020 +

നിങ്ങൾക്കും പങ്കെടുക്കാം
കഴിവുള്ള നേതാവാകാം.

ആഗ്രഹമില്ലേ നിങ്ങൾക്ക്.

അവസരം
പാഴാക്കല്ലേ.
കരുത്തുള്ള നേതാവാകാൻ
കാമ്പും കാതലുമുള്ള ലീഡറാകാൻ ആഗ്രഹമില്ലേ നിങ്ങൾക്ക് ?

ഉണ്ടന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ ?
പിന്നെയെന്തിന് മടിച്ച് നിൽക്കണം
മാറി നിൽക്കണം.

അഹമഹമികയാ മുന്നോട്ട് വരൂ

ഇസ്സത്തുള്ള സമുദായത്തിന്റെ അന്തസ്സുള്ള നേതാക്കളാകാം.

അതിന് നിങ്ങൾക്ക് തീർച്ചയായും കഴിയും.

2020 + രണ്ടാം ബാച്ചിൽ അംഗമാവാൻ താൽപര്യമുള്ളവർ
http://tiny.cc/SKSSF-LEADER എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷാ ഫോം 2020 നവംബർ 10ന് മുമ്പായി പൂരിപ്പിക്കുക.

നവംബർ 15ന് ശേഷം ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന മുഖാമുഖത്തിന് വരുന്ന സമയത്ത് അപേക്ഷാ ഫോമിന്റെ പ്രിന്റ്‌ പകർപ്പും മറ്റു രേഖകളും സർട്ടിഫിക്കറ്റും ഹാജരാക്കണം.

ഒന്നാം ബാച്ച് വിജയകരമായി പൂർത്തീകരിച്ച ലീഡർ 2020 + യുടെ രണ്ടാം ബാച്ച് നവംബറിൽ ആരംഭിക്കും.

സംസ്ഥാന കമ്മറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന Leader 2020 + ൽ പങ്കെടുക്കാൻ നിങ്ങൾ Ready
അല്ലേ ?

Get a chance be a great leader.