ട്രെൻഡ് ബേസിക് കോഴ്‌സുകൾ സമാപിച്ചു

ട്രെൻഡ് സംസ്ഥാന സമിതി ടി.ആർ.ബി.ക്ക് കിഴിൽ നടത്തിയ ട്രെൻഡ് ബേസിക് കോഴ്‌സുകൾ സമാപിച്ചു. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ മൂന്ന് ബാച്ചുകളിലായി നടന്ന കോഴ്‌സിൽ  120 പേർ പരിശീലനം പൂർത്തിയാക്കി.

ഒക്ടോബർ 1 മുതൽ 11 വരെ നടന്ന ആറാമത് എഡിഷന്റെ സമാപന ചടങ്ങ് എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ അഹ്‌സനി കണ്ണന്തളി ഉദ്‌ഘാടനം ചെയ്തു, ട്രെൻഡ് സംസ്ഥാന സമിതി ചെയർമാൻ റഷീദ് കോടിയൂറ സമാപന സന്ദേശം നൽകി. ട്രെൻഡ് കൺവീനർ ഷാഫി ആട്ടീരി അദ്ധ്യക്ഷം വഹിച്ചു. ടി.ബി.സി കോഴ്സ് ഡയറക്ടർ ഡോ എം അബ്ദുൽ ഖയ്യൂം സ്വാഗതവും റഫീഖ് കന്മനം നന്ദിയും പറഞ്ഞു.

നേരത്തെ ഖത്തർ കമ്മിറ്റിക്ക് കീഴിൽ നടന്ന നാലാമത് എഡിഷനിൽ 30 പേരും കേരളത്തിൽ നടന്ന അഞ്ചാമത് എഡിഷനിൽ 41 പേരും ടി.ബി.സി. പൂർത്തീകരിച്ചിരുന്നു. ടി.ആർ.ബി മാന്വൽ പ്രകാരം ട്രെൻഡ് നാഷണൽ ഫെലോമാരും മാസ്റ്റർ ട്രയിനർമാരും വിവിധ വിഷയങ്ങളിൽ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. പരിശീലനം പൂർത്തീകരിച്ചവർക്കുള്ള കോൺവൊക്കേഷൻ ഡിസംബറിൽ നടക്കും.