ജീവിതത്തിന് വഴി കാണിക്കേണ്ടവര്‍ മരണത്തിലേക്ക് നയിക്കരുത്  SKSSF

കോഴിക്കോട്: വളര്‍ന്ന് വരുന്ന ചെറുപ്പക്കാര്‍ക്ക് ജീവിത വഴികള്‍ തുറന്ന് കൊടുക്കേണ്ടവര്‍ മരണത്തിന്റെ വഴികള്‍ മരണത്തിന്റെ ദിശ തിരിച്ചു കൊടുക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പി. എസ്. സി യുടെ നിരുത്തരവാദ സമീപനത്തിന്റെ പേരില്‍ കേരളത്തിലെ ചെറുപ്പക്കാര്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത് പ്രബുദ്ധ കേരളത്തിന്റെ ചിന്താവിഷയമാവേണ്ടതാണ്. നിക്ഷിപ്ത രാഷ്ട്രിയ താത്പര്യത്തിന് വേണ്ടി ചെറുപ്പക്കാരെ കുരുതി കൊടുക്കുന്നതും പ്രതിഷേധാര്‍ഹമാണ്. വിദ്യാഭ്യാസവും തൊഴിലും നല്‍കി പുതുതലമുറയെ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയക്ക് പ്രാപ്തമാക്കാന്‍ മത ജാതി രാഷ്ട്രിയ വ്യത്യാസങ്ങള്‍ക്കതീതമായി പരിശ്രമിക്കേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം,ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ,ബശീര്‍ ഫൈസി ദേശമംഗലം,ബശീര്‍ ഫൈസി മാണിയൂര്‍,ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി,നിയാസ് എറണാകുളം,ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ് , അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ,ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.