കോഴിക്കോട് : “ഹിജ്റ അതിജീവനത്തിന്റെ സാക്ഷ്യം ” എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് ത്വലബാ വിങ് സംസ്ഥാന സമിതി നടത്തുന്ന ഹിജ്റ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ക്യാമ്പയിനിന്റെ ഭാഗമായി “ഹിജ്റ വർഷം ചരിത്രം, പാഠം ” എന്ന വിഷയത്തിൽ സംസ്ഥാനതലത്തില്‍ ലേഖന മത്സരവും “സാമൂഹിക മാറ്റം ഹിജ്റക്ക് മുൻപും ശേഷവും “എന്ന വിഷയത്തിൽ പ്രമുഖർ പങ്കെടുക്കുന്ന ടേബിൾ ടോക്കും നടക്കും.
“അഭയാർത്ഥിത്വം പ്രശ്നവും പരിഹാരവും ” എന്ന വിഷയത്തിൽ പതിനാല് ജില്ലകളിലും കര്‍ണാടകയിലും തമിഴ്നാട്ടിലും വെബിനാറുകളും മേഖലാ തലങ്ങളിൽ ഹിജ്റ ക്വിസ് മത്സരങ്ങളും നടക്കും.
ഇന്ന് എല്ലാ എസ്.കെ.എസ്.എസ്.എഫ് യൂണിറ്റുകളിലും ഹിജ്റ സംഗമങ്ങള്‍ നടത്തും. കേവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സോഷ്യല്‍ മീഡിയകളിലാണ് പരിപാടികള്‍ നടക്കുന്നത്.
ഇസ്ലാമിക ചരിത്രത്തില്‍ വളരെ പ്രധാന സംഭവമാണ് ഹിജ്റ.അതിന്റെ സ്മരണ പുതുക്കുന്നതോടൊപ്പം പുതിയ വര്‍ഷം കൂടിയാണ്.ഒരു മാസാകാലം നീണ്ട് നില്‍ക്കുന്ന കാംപയിന്‍ വ്യത്യസ്ത പരിപാടികളാണ് നടക്കുന്നത്.
ഗൂഗിൾ മീറ്റിൽ ചേർന്ന യോഗം സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു.ബഷീർ ഫൈസി മണിയൂർ അധ്യക്ഷനായി.
സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ചേളാരി,സൈഫുദ്ദീൻ തങ്ങൾ കാസർകോട്,സയ്യിദ് ജുനൈദ് തങ്ങൾ കാസർകോഡ്, ആഷിഖ് ഇബ്രാഹിം ഹുദവി , സിദ്ദീഖ് പഴയന്നൂര്‍,റാഷിദ് പന്തിരിക്കര, അബ്ദുറഹ്മന്‍കുന്നത്ത്, സ്വാലിഹ് തെയ്യോട്ടുചിറ,എന്നിവർ പങ്കെടുത്തു. മുഹമ്മദ് ജുറൈജ് ഫൈസി കണിയാപുരം സ്വാഗതവും ഹബീബ് വരവൂർ നന്ദിയും പറഞ്ഞു.