കോവിഡ് 19: ആത്മീയ വഴിയും ഉപയോഗപ്പെടുത്തുക -സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ആശങ്കപ്പെടുത്തുന്ന കോവിഡ് 19 വ്യാപനത്തെ തടയുന്നതിനു വേണ്ടി സര്‍ക്കാറും ആരോഗ്യവകുപ്പും നല്‍കുന്ന മുഴുവന്‍ നിര്‍ദ്ദേശങ്ങളും പാലിക്കുന്നതോടൊപ്പം ആത്മീയ പ്രതിരോധ വഴികളും സ്വീകരിക്കാൻ മുസ്ലിം സഹോദരങ്ങൾ തയ്യാറാവണമെന്ന് ഇബാദ് സംസ്ഥാന ചെയര്‍മാൻ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ദിവസേന വിര്‍ദുകള്‍ പതിവാക്കുക, വിശുദ്ധ ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കുക, സ്വലാത്ത്-ദിക്ര്‍-പ്രാര്‍ത്ഥനകളില്‍ സജീവമാവുക, മൻഖൗസ് മൗലിദും ഹദ്ദാദ് റാത്തീബും പതിവാക്കണമെന്നും എസ്.കെ. എസ്.എസ്.എഫ്  ഇബാദ് സംസ്ഥാന സമിതി സര്‍ക്കുലറിലൂടെ മുസ്ലിം സമൂഹത്തോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ഇബാദ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആശിഖ് കുഴിപ്പുറം യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ശമീർ അസ്ഹരി ചേളാരി, ജനറൽ കൺവീനർ മൻസൂർ ഹുദവി അറഫ എന്നിവർ സംബന്ധിച്ചു.