SKSSF സർഗലയ ഇ മാഗസിൻ മത്സരം. വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട് :
വായന വാരത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് സർഗലയ സമിതി  ഇ-മാഗസിൻ മത്സരം സംഘടിപ്പിച്ചു. ശാഖ ക്ലസ്റ്റർ മേഖലാ ജില്ലാ തലങ്ങളിലെ മൽസരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മാഗസിനുകളാണ് സംസ്ഥാന മൽസരത്തിന് എത്തിയത് ഒന്നാം സ്ഥാനം മലപ്പുറം വെസ്റ്റ് ജില്ലയിലെ സബീലുൽ ഹിദായ ഇസ്ലാമിക് കോളേജ് കോളേജ് തയ്യാറാക്കിയ  മലയാള പാഠാവലിയും രണ്ടാം സ്ഥാനം പാലക്കാട് ജില്ലയിലെ കൊമ്പം യൂണിറ്റ് തയ്യാറാക്കിയ ഈ മഷി  എന്ന മാഗസിനും മൂന്നാം സ്ഥാനം കണ്ണൂർ ജില്ലയിലെ മുണ്ടേരി യൂണിറ്റ് തയ്യാറാക്കിയ സുലൈമാനി എന്ന മാഗസിനും കരസ്ഥമാക്കി.
ഫലപ്രഖ്യാപനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിച്ചു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫൈസൽ ഫൈസി മടവൂർ ചെയർ മാൻ മൂസ നിസാമി കാസർകോട് കൺവീനർ സുലൈമാൻ ഉഗ്രപുരം ശംസുദ്ദീൻ മാസ്റ്റർ ഒഴുകൂർ അബ്ദുള്ള ഹുദവി കരുവാൻകല്ല് എന്നിവർ സംസാരിച്ചു.