കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്ക് നടത്തിയ ഫണ്ട് ശേഖരണത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ച കണ്ണൂർ ജില്ലയിലെ പൊയിലൂർ ശാഖയെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ഫണ്ട് ശേഖരണം സമയബന്ധിതമായി പൂർത്തിയാക്കിയതിൽ ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ചത് മലപ്പുറം ഈസ്റ്റ് (ജില്ല), പെരിന്തൽമണ്ണ (മേഖല), തിരൂർക്കാട് (ക്ലസ്റ്റർ) എന്നീ ഘടകങ്ങളാണ്. നിശ്ചിത കാലയളവിന് ശേഷം ഈ വർഷത്തെ ഏറ്റവും കൂടുതൽ ഫണ്ട് ശേഖരണം നടത്തിയത് കോഴിക്കോട് (ജില്ലാ), കുറ്റ്യാടി (മേഖല), തൊട്ടിൽപ്പാലം (ക്ലസ്റ്റർ) എന്നീ ഘടകങ്ങളാണെന്നും തങ്ങൾ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സഹചാരി ഫണ്ട് ശേഖരണം വൻ വിജയമാക്കിയ എല്ലാവരോടും തങ്ങൾ പ്രത്യേകം നന്ദി പറഞ്ഞു. ആതുര സേവന മേഖലയിൽ പുതിയ ചില പദ്ധതികൾ കൂടി ഉടനെ ആരംഭിക്കുമെന്നും തങ്ങൾ അറിയിച്ചു.