കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇന്‍സ്റ്റിട്യൂട്ട് മാനേജ്മന്റ് ടീം നിലവില്‍ വന്നു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും,ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ജനറല്‍ കണ്‍വീനറുമാണ്. പി.എം. റഫീഖ് അഹ്മദ്, കുഞ്ഞാലന്‍ കുട്ടി ഫൈസി , മുസ്തഫ അഷ്റഫി കക്കുപ്പടി വൈസ് ചെയര്മാന്മാരുമാണ്. അമീന് കൊരട്ടിക്കരയാണ് കോഓര്‍ഡിനേറ്റർ. സഹഭാരവാഹികളായി ഹബീബ് ഫൈസി കോട്ടോപ്പാടം (മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍), സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ( ആതവനാട് എഡ്യൂക്കേഷന്‍ പ്രൊജക്ട് ), ശഹീര്‍ അന്‍വരി പുറങ്ങ് (വെളിയങ്കോട് ഇസ്ലാമിക് സെന്റര്‍), റശീദ് ഫൈസി വെള്ളായിക്കോട് ( സഹചാരി സെന്റര്‍, മെഡിക്കല്‍ കോളേജ്, കോഴിക്കോട്), സി.ടി ജലീല്‍ പട്ടർകുളം (വാദിസകന്‍, തച്ചാംപറമ്പ്), നിയാസ് എറണാംകുളം, സാലിം ഫൈസി പള്ളുരുത്തി (കൊച്ചിന് ഇസ്ലാമിക് സെന്റര്‍),ആഷിഖ് കുഴിപ്പുറം (വെല്‍നസ്സ് കുറ്റിപ്പുറം, ഐ.ഐ.സി പൊന്നാനി) എന്നിവരേയും തിരെഞ്ഞെടുത്തു.