കോഴിക്കോട് : കഴിഞ്ഞ ഒരു വർഷത്തിനിടെ രോഗം മൂലം നാട്ടിൽ തിരിച്ചെത്തിയ നിർധനരായ പ്രവാസികൾക്ക് സഹചാരി റിലീഫ് സെല്ലിൽ നിന്നും ധനസഹായം നൽകാൻ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 2019 ആഗസ്റ്റ് ഒന്നിനും 2020 ആഗസ്റ്റ് 31നും ഇടയിൽ തിരിച്ചെത്തിയവരാണ് അപേക്ഷിക്കേണ്ടത്. കാൻസർ, കിഡ്നി, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾ ഉള്ളവർക്കാണ് മുൻഗണന നൽകുക. അർഹരായവർ https://skssf.in/pravasi-relief/ എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ നൽകേണ്ടതാണ്. യോഗത്തിൽ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അശ്റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്,ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, ഫൈസല്‍ ഫൈസി മടവൂര്‍,സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്,ബശീര്‍ ഫൈസി മാണിയൂര്‍,മുഹമ്മദ് ഫൈസി കജ,ഷമീര്‍ ഫൈസി ഒടമല,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന് ദാരിമി പടന്ന നന്ദിയും പറഞ്ഞു