പ്രവാസികളുടെ യാത്ര: പ്രതിഷേധ സദസ്സ്

 കോഴിക്കോട്: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രകേരള സര്‍ക്കാറുകളുടെ നിലപാടിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രത്യക്ഷ സമരത്തിലേക്ക്.   ഇന്ന് (വ്യാഴം) രാവിലെ 11 ന് കോഴിക്കോട് നോര്‍ക്ക ഓഫീസിന് മുന്നില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉള്‍ക്കൊള്ളാതെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന സര്‍ക്കാര്‍ നിലപാട് ദുരിതങ്ങളില്‍ നിന്ന് രക്ഷതേടി നാടണയാനുള്ള ശ്രമത്തിന് വിഘാതമാവുകയാണ്.പല രാജ്യങ്ങളിലും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും പ്രകാരം വേഗത്തില്‍ ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങളില്ല. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ റൂമുകളില്‍ ഒറ്റ് പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് ടിക്കറ്റും മറ്റു ചിലവുകളും വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ടെസ്റ്റും അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് തിരിച്ച് വരാനുള്ള അവസരം നിഷേധിക്കുകയാണ് .ടെസ്റ്റ് അനിവാര്യമെങ്കില്‍ പ്രവാസികള്‍ക്ക് അവകാശപ്പെട്ട ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ നിന്ന് ചെലവഴിക്കുകയുംതാമസം കൂടാതെ നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി വെള്ളായിക്കോട,് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി ,ഡോ. കെ.ടി ജാബിര്‍ ഹുദവി,  ആശിഖ് കുഴിപ്പുറം,ശഹീര്‍ ദേശമംഗലം,ടി പി സുബൈര്‍ മാസ്റ്റര്‍,ജലീല്‍ ഫൈസി അരിമ്പ്ര,ഖാസിം ദാരിമി  ദ.കന്നഡ, ബഷീര്‍ അസ്അദി നമ്പ്രം ,സ്വാദിഖ് അന്‍വരി  ആലപ്പുഴ,ബഷീര്‍ ഫൈസി ദേശമംഗലം, ബഷീര്‍ ഫൈസി മാണിയൂര്‍ ,മുഹമ്മദ് ഫൈസി കജെ , ശുഹൈബ് നിസാമി , നിയാസ്. എ, ഡോ. ടി അബ്ദുല്‍ മജീദ് കൊടക്കാട,് ഫൈസല്‍ ഫൈസി മടവൂര്‍,  ശഹീര്‍ അന്‍വരി പുറങ്ങ,്  എന്‍. എന്‍ ഇഖ്ബാല്‍,അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍,ശമീര്‍ ഫൈസി ഒടമല, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, സി. ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷ്വദ്വീപ്, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട, നിസാം കണ്ടത്തില്‍ കൊല്ലം,ത്വാഹ എം എസ് നെടുമങ്ങാട് എന്നിവര്‍ സംബന്ധിച്ചു. താജുദ്ദീന്‍ ദാരിമി പടന്ന സ്വാഗതവും ഒ. പി. എം അശ്‌റഫ് നന്ദിയും പറഞ്ഞു