കോഴിക്കോട്: കോവിഡ്- 19 മഹമാരിയുടെ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂലം വീടകങ്ങളിൽ വിശ്രമിക്കുന്ന പ്രവർത്തകർക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ലോക്ക് ഡൗണിൽ ഹൃദയത്തെ ഉത്തേജിപ്പിക്കുക, ചിന്തയെ ഉൽബുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ ഫുൾ മാർക്ക് നേടുന്നവർക്ക് സംഘടനാ നേതൃത്വം എന്ന പേരിലുള്ള സർട്ടിഫിക്കറ്റാണ് നൽകുക. സംഘടനയിൽ അംഗത്വമുള്ള എല്ലാവർക്കും പങ്കെടുക്കാൻ പറ്റുന്ന പരീക്ഷയുടെ ലിങ്ക് സൈറ്റിൽ ഏപ്രിൽ 11 മുതൽ 15 വരെ ലഭ്യമാകും.
ഇസ്ലാം -വിശ്വാസം, ചരിത്രം, ഇന്ത്യൻ മുസ്ലിംകൾ:സമസ്ത ,എസ്.കെ.എസ്.എസ്.എഫ് ,നേതൃത്വം, നേതൃഗുണം.എന്നിവയാണ് പരീക്ഷക്കുള്ള പഠന ഭാഗങ്ങൾ. പരീക്ഷക്ക് തെയ്യാറാകുന്നതിന് പഠന കുറിപ്പുകൾ www.islamonweb.net എന്ന വെബ് സൈറ്റിൽ ഓൺലൈൻ പരീക്ഷക്കായി സംവിധാനിച്ച പ്രത്യേക പേജിലൂടെ വായിച്ച് പഠിക്കാവുന്നതാണ്. പരിക്ഷയിലെ മുപ്പത് ചോദ്യങ്ങൾക്കും ശരിയായ ഉത്തരം രേഖപ്പെടുത്തുന്നവർക്ക് പരീക്ഷ പൂർത്തിയാവുന്ന പക്ഷം ഓൺലൈനായി സർട്ടിഫിക്കറ്റ് നൽകുന്നതായിക്കും.