ഡയാലിസിസ് ചെയ്യുന്ന 1000 രോഗികൾക്ക് സഹചാരി ധനസഹായം നൽകും.

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം യാത്രാക്ലേശവും സാമ്പത്തിക പ്രയാസവുമനുഭവിക്കുന്ന ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് സഹചാരി റിലീഫ് സെൽ ധനസഹായം നൽകുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അറിയിച്ചു. ഈ പദ്ധതി പ്രകാരം ആയിരം രോഗികൾക്ക് രണ്ടായിരം രൂപ വീതം അവരുടെ ബാങ്ക് എക്കൗണ്ടിൽ നിക്ഷേപിക്കുന്ന രീതിയിലാണ് ധനസഹായം നൽകുക. ഇതിന്  വേണ്ടി http://skssf.in/sahacharicovid19/ എന്ന ലിങ്കിൽ അപേക്ഷ നൽകേണ്ടതാണ്. ഏപ്രിൽ 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കുന്ന അർഹരായ ആദ്യത്തെ ആയിരം പേർക്കാണ് ധനസഹായം നൽകുന്നതെന്ന് തങ്ങൾ അറിയിച്ചു.