ഡൽഹി കലാപം: തൊഴിലുപകരണങ്ങൾ നൽകി

ന്യൂ ഡൽഹി: കഴിഞ്ഞ ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ വംശീയ കലാപത്തിനിരയായവർക്ക്  വേണ്ടിയുള്ള പുനരധിവാസ പദ്ധതിക്ക് എസ് കെ എസ് എസ് എഫ് ദേശീയ സമിതി തുടക്കമിട്ടു.  എസ് കെ എസ് എസ് എഫ് ഡൽഹി ചാപ്റ്റർ കമ്മിറ്റിയുടേയും ഫോർവേഡ് ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കലാപബാധിത പ്രദേശങ്ങളിലെ വിവരശേഖരണം പൂർത്തിയാക്കിയിരുന്നു. മുസ്തഫാബാദ്, ശിവ് വിഹാർ, കജൂരിഗാസ് , ശീലമ്പൂർ, ബഗൻപുരാ, ഗോപാൽപുരി , ചാൻ ബാഗ്, അശോക് നഗർ എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തുകയും വിവിധ ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരുമായി ആശയവിനിമയം നടത്തിയാണ് പുനരധിവാസ പദ്ധതി തയ്യാറാക്കിയത്. പ്രഥമ ഘട്ടമായി തൊഴിലുപകര വിതരണം നടത്തി. കാലാപത്തിൽ തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് തയ്യൽ മെഷിൻ നൽകിയാണ് പ്രഥമ പദ്ധതി ആരംഭിച്ചത്. ദീർഘകാല പദ്ധതിയായ വിദ്യാഭ്യാസ പാക്കേജ് അടുത്ത അധ്യയന വർഷത്തിൽ തുടക്കമാവും. കോവിഡ് 19 ന്റെ ബ്രേക്ക് ഡൗൺ അവസാനിച്ചതിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ കുടുംബങ്ങൾക്കും തെഴിലുപകരണങ്ങളുടെ വിതരണം പൂർത്തിയാക്കുമെന്ന് ദേശീയ സമിതി കൺവീനർ ഡോ. കെ. ടി ജാബിർ ഹുദവി അറിയിച്ചു.