കോഴിക്കോട്: എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ ഭാഗമായിവിദ്യഭ്യാസ വിഭാഗമായ ട്രെന്റിന്റെ ആഭിമുഖ്യത്തില്‍ ‘തിങ്ക് ഫെസ്റ്റ്’ നടക്കും. ഡിസംബര്‍ 27 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കന്നത്. വിദ്യഭ്യാസ രംഗത്തെ നൂതന സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പുതിയ കര്‍മ്മ പദ്ധതികള്‍ അവതരിപ്പിക്കു ന്നതിനമായി നടത്തപ്പെടുന്ന ‘തിങ്ക് ഫെസ്റ്റി’ല്‍ വിവിധ ജില്ല കളില്‍ നിന്ന് തെരെഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടെക്കും. പ്രഗല്ഭരായ വിദ്യഭ്യാസ ചിന്തകര്‍ പരിപാടിയില്‍ വിവിധ വിശയങ്ങളെ ആസ്പദമാക്കി പ്രപന്ധങ്ങള് അവതരിപ്പിക്കും. ട്രെന്റിന് കീഴില്‍ നടന്നുവരുന്ന സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതിയായ സ്റ്റെപ്പിന്റെ മൂന്നാം ബാച്ച് പ്രഖ്യാപനവും പ്രസ്തുത പരിപാടിയില്‍ നടക്കും. ഗ്രാന്റ് ഫിനാലയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അക്കാദമിക്ക്അസംബ്ലി നടന്ന് വരുകയാണിപ്പോള്‍.
തിങ്ക് ഫെസ്റ്റില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്റ്ററേഷന് ആരംഭിച്ചു.
ംംം.ൃേലിറശിളീ.ീൃഴ വെബ്സൈറ്റിലും നേരിട്ട് കോഴിക്കോട് ഇസ്ലാമിക് സെന്ററിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യോഗത്തില്‍ എസ് വി മുഹമ്മദലി മാസ്റ്റര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്ുറി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, പ്രൊഫ.ടി അബ്ദുല്‍ മജീദ് കൊടക്കാട്, റിയാസ് നരിക്കുനി, അബ്ദു റഹീം ചുഴലി, റശീദ് കോടിയോറ, അലി കെ വയനാട്, റഷീദ് കംബ്ലക്കാട് എന്നിവര്‍ പങ്കെടുത്തു.