ഫെബ്രുവരി 19 ന് വിഖായ റാലി കോഴിക്കോട്
കോഴിക്കോട്: നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തില്‍ ഒരു വര്‍ഷമായി നടന്ന് വരുന്ന എസ് കെ എസ് എസ് എഫ് മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം ട്രൈസനേറിയം സമ്മിറ്റ് ഫെബ്രുവരി 29 ന് കൊയിലാണ്ടിയില്‍ നടക്കും. കാലത്ത് 9.30 മുതല്‍ വൈകീട്ട്5 മണിവരെ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് പരിപാടി. 2019 ഫെബ്രുവരിയില്‍ ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികളാണ് ഇതോടെ സമാപിക്കുന്നത്. ട്രൈസനേറിയത്തിന്റെഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഇരുപത്തിയഞ്ചിന പദ്ധതികള്‍ ഈ കാലയളവില്‍തന്നെ യാഥാര്‍ത്ഥ്യമായി വരുകയാണ്. സംഘടനയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 19 ന് വിപുലമായ പരിപാടികള്‍ നടക്കും. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആതവനാട് പരിതിയില്‍ ആരംഭിക്കുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങള്സ്മാരക മോഡല്‍ സ്കൂളിന്റെ ശിലാസ്ഥാപന കര്‍മ്മം രാവിലെ9.30 ന് നടക്കും. കുറ്റിപ്പുറത്ത് പ്രവര്‍ത്തിച്ച് വരുന്ന വെല്‍നസ്സ് ഇന്സിറ്റിട്ട്യൂട്ട് ഓഫ് സൈക്കോ സെല്യൂഷന്‍സിന്റെ ഐ പി സെക്ഷന്റെ ഉദ്ഘാടനം കാലത്ത് 11 മണിക്ക് നടക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിഖായ ആക്ടിവ് വളണ്ടിയര്‍മാരുടെ റാലിയും നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്പരിപാടിയില് സംബന്ധിക്കും. സ്ഥാപക ദിനത്തില്‍ കാലത്ത് 8 മണിക്ക് എല്ലാ ശാഖകളിലും പതാക ഉയര്‍ത്തും. കഴിഞ്ഞ കാല പ്രവര്‍ത്തകരെകൂടി സംഘടിപ്പിച്ച് തലമുറ സംഗമങ്ങള്‍ വിവിധ ഘടകങ്ങള്‍ കേന്ദ്രീകരിച്ച് നടക്കും.സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി എം റഫീഖ് അഹമ്മദ് തിരൂര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍ പോയില്, ഹാരിസ് ദാരിമി ബെദിര, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാ’ൂര്‍,സുഹൈബ് നിസാമി നീലഗിരി,ആഷിഖ് കുഴിപ്പുറം,ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്,ഫൈസല്‍ ഫൈസി മടവൂര്‍, ആസിഫ് ദാരിമി പുളിക്കല്‍,ശഹീര്‍ അന്‍വരി പുറങ്ങ്,ഷഹീര്‍ ദേശമംഗലം,സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, ഒ പി എം അശ്റഫ് കോഴിക്കോട്, സുഹൈല്‍ വാഫി കോട്ടയം,ജലീല്‍ ഫൈസി അരിമ്പ്ര,ഖാദര്‍ ഫൈസി തലക്കശ്ശേരി ചര്‍ച്ചയില്‍ സംബന്ധിച്ചു.ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും,റശീദ് ഫൈസി വെള്ളായിക്കൊട് നന്ദിയും പറഞ്ഞു.