നമ്മുടെ നീതിന്യായ ചരിത്രത്തില്‍ വളരെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംക്കുറിച്ച യുഗപ്രഭാവനായ ന്യായാധിപനായിരുന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ എന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസിയും പുറപ്പെടുവിച്ച അനുശോചനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യസംസ്‌കാരത്തിനും മതേതരത്വത്തിനും അദ്യുദ്വീയമായ സംഭാവനകളാണ് അദ്ദേഹത്തിന്റെ കര്‍മ്മഫലമായി ഉണ്ടാക്കാന്‍ സാധിച്ചതെന്നും അവര്‍ പറഞ്ഞു.