പൗരത്വ ഭേദഗതി നിയമം : സാംസ്കാരിക പ്രതിരോധം


കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സാംസ്കാരിക പ്രതിരോധ സദസ്സ് ഇന്ന് (26/12/19) വൈകിട്ട്  3 മണിക്ക്
കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കെ.പി രാമനുണ്ണി, ഡോ. കെ. എസ് മാധവൻ, എം. പി പ്രശാന്ത്, പി. കെ പാറക്കടവ് , യു.സി രാമൻ, ധനീഷ് ലാൽ, നജീബ് കാന്തപുരം, പി.ടി ബൈജു, മുസ്തഫ മുണ്ടുപാറ, ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ പരിപാടിയിൽ പ്രസംഗിക്കും.