കോഴിക്കോട്: ജനുവരിയില്‍ നടക്കുന്ന അന്താരാഷ്ട്ര അക്കാമിക് കോണ്‍ക്ലേവിന്‍റെ മുന്നോടിയായി സംഘടിപ്പിക്കുന്ന റിസര്‍ച് കൊളോക്വിയം നാളെ പത്തു മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും ഗവേഷണ രംഗത്ത് മികവ് തെളിയിച്ച റിസർച് സ്റ്റുഡന്റസ്, അക്കാദമിഷ്യൻസ് ഉൾപ്പെടെ നിരവധി പേർ സംബന്ധിക്കും . മൂല്യവത്തായ ഗവേഷണം , അക്കാദമിക രംഗത്തെ പുതിയ ട്രെന്റുകൾ, ഹയര്‍ സ്റ്റഡി തുടങ്ങിയവയെ കുറിച്ച ചർച്ചകൾ നടക്കും. ഡോ. ഫൈസല്‍ മാരിയാട്, ഡോ. ബഷീര്‍ പനങ്ങാങ്ങര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
പരിപാടിയിൽ 2014 ന് ശേഷം അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും പി .എച് .ഡി പൂർത്തീകരിച്ച ഉദ്യോഗാർത്ഥികളെ ആദരിക്കും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മഖ്യ പ്രഭാഷണം നടത്തും.
ജനുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര സെമിനാറിന്റെ വിപുലമായ നടത്തിപ്പിന് ആവശ്യമായ ഉപ സമിതികൾ രൂപീകരിക്കും.