റോസ് ഡേ – നവംബർ 3ന്

റോസ് ഡേ ആഘോഷം നവംബർ 3ന്

തിരുവനന്തപുരം: കരുണയാണ് തിരുനബി(സ) എന്ന പ്രമേയത്തിൽ skssf സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി ക്യാംപസ് വിംഗ്  റോസ് ഡേ ആഘോഷിക്കുന്നു. നവംബർ 3 ന് തിരുവനന്തപുരത്ത് വെച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്.പ്രവാചകനെയും പ്രവാചകധ്യാപനങ്ങളെയും പൊതു ജനത്തിന് പരിചയപ്പെടുത്താനും പ്രവാചക സന്ദേശങ്ങൾ കൈമാറാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാറുള്ള റോസ് ഡേ കേരളത്തിൽ ക്യാംപസ് വിംഗിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.ഞായാറാഴ്ച വൈകുന്നേരം നടക്കുന്ന പരിപാടിക്ക് ക്യാംപസ് വിംഗ് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും.