വിവാദ മാഗസിന്‍: പ്രസാധകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തിറക്കിയ പോസ്റ്റ് ട്രൂത്ത് മാഗസിന്‍ പ്രസാധകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ തയ്യാറാകണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മത വിശ്വാസങ്ങളെ നിന്ദിക്കുകയും അശ്ലീല പദപ്രയോഗങ്ങളിലൂടെ സദാചാര മൂല്യങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന മാഗസിന്‍ പിന്‍വലിച്ചുവെന്ന് വരുത്തി തീര്‍ത്തതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. പിന്‍വലിച്ചുവെന്ന അറിയിപ്പ് വന്നതിന് ശേഷവും നിരവധി  കോപ്പികള്‍ വിതരണം ചെയ്തിട്ടുണ്ട്. നവ മാധ്യമങ്ങളിലൂടെ ഇപ്പോഴും മാഗസിന്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികള്‍, സ്റ്റാഫ് എഡിറ്റര്‍, സ്റ്റുഡന്റ്‌സ് എഡിറ്റര്‍ എന്നിവര്‍ക്കെതിരെ സര്‍വ്വകലാശാല അധികൃതര്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനെതിരെ നിയമ നടപടി സഹകരിക്കണം. കുറ്റവാളികളെ സംരക്ഷിക്കാനാണ് അധികൃതരുടെ നീക്കമെങ്കില്‍ അവര്‍ക്കെതിരെ സംഘടന തന്നെ നിയമപരമായി മുന്നോട്ട് പോവുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.ഷൗക്കത്തലി മൗലവി വെള്ളമുണ്ട,റഫീഖ് അഹമ്മദ് തിരൂര്‍,മുതഫ അശ്‌റഫി കക്കുപടി,കുഞ്ഞാലന്‍ കുട്ടി ഫൈസി,സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍,ആശിഖ് കുഴിപ്പുറം,ഹബീബ് ഫൈസി കോട്ടോപടം,ഫൈസല്‍ ഫൈസി മടവൂര്‍,ആസിഫ് ദാരിമി പുളിക്കല്‍,ഷഹീര്‍ അന്‍വരി പുറങ്ങ്,ഷഹീര്‍ ദേഷമം ഗലം,സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി,നൗഫല്‍ വാകേരി,ഒ പി എം അശ്‌റഫ്,സിദ്ധീഖ് അസ്ഹരി പാത്തൂര്‍,ജലീല്‍ ഫൈസി അരിമ്പ്ര,ഖാദര്‍ ഫൈസി തലക്കശ്ശേരി,നിസാം കണ്ടത്തില്‍, ഇസ്മായില്‍ യമാനി മംഗലാപുരം,സുഹൈര്‍ അസ്ഹരി പല്ലംകോട് എന്നിവര്‍ സംബന്ധിച്ചു ജന.സെക്രട്ടറി സത്താര്‍ പന്തലുര്‍ സ്വാഗതവും,റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു