കോഴിക്കോട്: കരുണയാണ് തിരുനബി(സ) എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മീലാദ് കാമ്പയിന് ആചരിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 24ന് പെരുമ്പിലാവ് കൊരട്ടിക്കരയില്‍ മദീനാ പാഷന് സംഘടിപ്പിക്കും. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ ഒരു മാസക്കാലം ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ലാ തലങ്ങളില്‍ പ്രമേയത്തെ അധികരിച്ച് സെമിനാറുകള്‍, മൗലിദ് പാരായണം, വിവിധ തലങ്ങളിലുള്ള ബോധവത്കരണങ്ങള്‍ എന്നിവ നടക്കും. കാമ്പസുകളില്‍ ആസ്വാദന സദസ്സുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക ജീവിതത്തെക്കുറിച്ചുള്ള സന്ദേശ പ്രചരണവും നടക്കും.