കോഴിക്കോട്: എസ് കെ എസ് എസ് എഫ് വിഖായ സംസ്ഥാന തല മൂന്നാം വൈബ്രന്റ് കോൺഫറൻസ് നാളെ (വെള്ളി) വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ശംസുൽ ഉലമ ഇസ് ലാമിക് അക്കാദമിയിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി നടന്ന പരിശീലനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട അറുനൂറോളം അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുക. മൂന്ന് ദിവസത്തെ കോൺഫറൻസോടെ വിഖായ ആക്ടീവ് അംഗങ്ങളുടെ മൂന്നാം ബാച്ച് കൂടി പുറത്തിറങ്ങും. വിവിധ വിഷയങ്ങളിലുള്ള പരിശീലന ക്ലാസുകൾക്ക് പുറമെ ദുരന്ത നിവാരണ സേനയുടെ പ്രായോഗിക പരിശീലനവും ഫീൽഡ് വർക്കും പരിപാടിയുടെ ഭാഗമായി നടക്കും. വിവിധ സെഷനുകളിലായി നടക്കുന്ന കോൺഫറൻസിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സമസ്ത മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാർ, വി.മൂസക്കോയ മുസ് ലിയാർ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സബ് കലക്ടർ എൻ. എസ്. കെ ഉമേഷ്, അബ്ദുസമദ് പൂക്കോട്ടൂർ, പിണങ്ങോട് അബൂബക്കർ , ഇബ്രാഹീം ഫൈസി പേരാൽ, നാസർ ഫൈസി കൂടത്തായ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താർ പന്തലുർ , ഡോ. എം. എ അമീറലി, ഡോ. കബീർ ശ്രീകണ്ഠാപുരം, അഡ്വ. റശീദ് പടയൻ, മുഹമ്മദ് കുട്ടി ഹസനി, സിദ്ധീഖലി ഊർക്കടവ്, ടി.വി സി അബ്ദുസമദ് ഫൈസി, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, ഹബീബ് ഫൈസി കോട്ടോപ്പാടം, റശീദ് ഫൈസി വെള്ളായിക്കോട് സംബന്ധിക്കും. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന പരിപാടി ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സമാപിക്കും.