എസ്  കെ എസ് എസ് എഫ് ദേശീയ സംഗമത്തിന് അന്തിമ രൂപമായി


ന്യൂ ഡൽഹി: എസ് കെ എസ് എസ് എഫ് മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 30, 31 ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ സംഗമത്തിന് അന്തിമരൂപമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റിമുപ്പത് പ്രതിനിധികളാണ് രണ്ട് ദിവസത്തെ  പരിപാടിയിൽ സംബന്ധിക്കുക. ദേശീയ തലത്തിൽ സംഘടന നടത്തി വരുന്ന വിവിധ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സമ്മേളനം പദ്ധതി തയ്യാറാക്കും.
ഉദ്ഘാടന സമാപന സംഗമങ്ങൾക്ക് പുറമെ ഇന്ത്യയുടെ ബഹുസ്വരത, ഭരണഘടനയും സാമൂഹ്യനീതിയും, ഇന്ത്യൻ മുസ് ലിംകളുടെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ നടക്കും. ദേശീയ തലത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് പുറമെ കേരളത്തിൽ നിന്നും സമസ്തയുടെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും.