SKSSF LEADER 2020 : രണ്ടാം ബാച്ചിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 17 ന്

SKSSF മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. മുപ്പത് വർഷം കൊണ്ട് മൂന്നു നൂറ്റാണ്ടിന്റെ വളർച്ച പ്രാപിക്കാൻ നമുക്കായി.കാലത്തിന്റെ കുത്തൊഴുക്കിലും അടിയുറച്ച ആദർശം നമ്മൾ കാത്തു സൂക്ഷിച്ചു. സമൂഹത്തിൽ നമ്മൾ സമുദായത്തിന്റെ പ്രതിനിധികളായി. സമുചിതമായ പ്രവർത്തനങ്ങൾ,അഭിപ്രായ പ്രകടനങ്ങൾ, ഇടപെടലുകൾ,പ്രതിഷേധങ്ങൾ……
ലക്ഷ്യ പ്രാപ്തിക്ക് ഇനിയുമുണ്ട് ഒരുപാട് ദൂരം….! ധൈഷണികമായി സമൂഹത്തെ സമീപിക്കാൻ,മാറ്റി നിർത്തപ്പെടാനാവാത്ത വിധം സമൂഹത്തെ സ്വാധീനിക്കാൻ, ക്രിയാത്മകമായ പദ്ധതികൾ സംഘടന ആവിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു പദ്ധതിയാണ് LEADER 2020.

സമൂഹത്തെ നയിക്കാൻ കഴിവും പക്വതയും നിലപാടും നിലവാരവും കാഴ്ചപ്പാടുമുള്ള നേതൃഗുണമുള്ള വിഭാഗത്തെ വാർത്തെടുക്കാനുള്ള മാസങ്ങൾ നീണ്ടുനിൽക്കുന്ന ശില്പശാലയാണ് LEADER 2020. 30 വയസിന് താഴെയുള്ള മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നേടിയ ആയിരം ലീഡർമാരെയാണ് സംസ്ഥാനത്ത് കോച്ചിംഗ് കൊടുത്തു വാർത്തെടുക്കുന്നത്. ഇന്റേണൽ മെന്ററിങ്ങും എക്സ്റ്റേണൽ മെന്ററിങ്ങും നടത്തി ഒരു പുതിയ നേതൃനിരയെ ഊതിക്കാച്ചിയെടുക്കുകയാണ്.
മത പൊതു വിഷയങ്ങളിൽ കൃത്യമായ കാഴ്ച്ചപ്പാട് രൂപപ്പെടുത്തിയെടുക്കുന്നതിലൂടെ വ്യക്തിത്വ വികാസവും പക്വതയും സിദ്ധിച്ച ബഹുമുഖ പ്രതിഭകളായ നേതാക്കളെ വാർത്തെടുക്കുന്ന സംസ്ഥാന കമ്മിറ്റിയുടെ കർമ്മ പരിപാടിയാണിത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കഴിവുറ്റ പ്രതിഭകളെ, വരുന്ന 17-08-2019 ന് (ശനി) സംഘടനയുടെ മലപ്പുറം (വെസ്റ്റ്) ജില്ലാ കാര്യാലയമായ പുത്തനത്താണി ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടത്തുന്ന അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുകയാണ്.

ഇതൊരു അവസരമാണ്. താത്പര്യപൂർവ്വം പങ്കാളികളാവുക. പങ്കെടുപ്പിക്കുക. ശാഖാ തലങ്ങളിൽ നിന്ന് യോഗ്യരായവരെ ഇതിൽ ഉൾപ്പെടുത്താൻ ശാഖാ കമ്മറ്റികൾ മുൻകൈയെടുക്കേണ്ടതാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
8129262637
9497467354
8089969125