കോഴിക്കോട് :- പൊതുവഴികളിലെ കാഴ്ച വസ്തുക്കളാക്കി വിദ്യാർത്ഥിനികളെ തരംതാഴ്ത്തുന്ന സംസ്കാര ശൂന്യമായ നടപടികളിൽ നിന്ന് വിദ്യാർത്ഥി സംഘടനകൾ മാറി നിൽക്കണമെന്ന് എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ്.
മത ബോധമുള്ള വിദ്യാർത്ഥിനികൾ കലാലയങ്ങളിലെ ഇത്തരം സംഘങ്ങളിൽ നിന്ന് മാറി നിൽക്കണം.
മത ചിഹ്നങ്ങളുപയോഗിച്ച് നൃത്തമാടുന്ന സംസ്കാരം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ക്ലബ് നിലവാരത്തിലേക്ക് ക്യാമ്പസ് സംഘടനകൾ അധ:പതിക്കരുത്. മൈലാഞ്ചി കൈകളിൽ കൊടികളേന്തിയുള്ള, ആൺ- പെൺ കൂടിച്ചേരലിന്റെ എല്ലാ അതിരുകളും ഭേദിക്കുന്ന പുതിയ രീതികളെ കുറിച്ച് രക്ഷിതാക്കൾ ഗൗരവമായി ആലോചിക്കണമെന്നും ക്യാമ്പസ് വിംഗ് പ്രസ്താവിച്ചു. ക്യാമ്പസ് വിംഗ് സംസ്ഥാന ചെയർമാൻ റഷീദ്, കൺവീനർ ശഹരി വാഴക്കാട്, യാസീൻ, ജംഷീർ, ബാസിത്ത് പിണറായി, ആദിൽ അബ്ദുള്ള,മുനീർ മോങ്ങം,മുഹന്നത്, സഹൽ അബ്ദുൽസലാം തുടങ്ങിയവർ പങ്കെടുത്തു