അകക്കണ്ണ് കൊണ്ട് മാത്രം ഈ ലോകത്തെ വായിച്ചറിഞ്ഞ മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര വിദ്യാർത്ഥിനിയും പാലക്കാട് – വല്ലപ്പുഴ സ്വദേശിയുമായ നാഫിയയെ SKSSF സംസ്ഥാന കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു
സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള മണ്ണാർക്കാട് ഇസ്ലാമിക് സെന്റർ വനിതാ കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉൽഘാടനവും, ഉപഹാര സമർപ്പണവും നടത്തി.
SKSSF സംസ്ഥാന ട്രഷറർ
ഹബീബ് ഫൈസി കോട്ടോപ്പാടം അദ്ധ്യക്ഷനായി,
SKSSF പാലക്കാട് ജില്ലാ പ്രസിഡണ്ട് അൻവർ ഫൈസി കാഞ്ഞിരപ്പുഴ മുഖ്യ പ്രഭാഷണം നടത്തി
നിസാബുദ്ധീൻ ഫൈസി, സി എം അലി മൗലവി നാട്ടുകൽ, കല്ലടി അബൂബക്കർ, റഹീം ഫൈസി അക്കിപ്പാടം, വി കെ അബൂബക്കർ, ശമീർ ഫൈസി കോട്ടോപ്പാടം,
ഡോ: സൈനുൽ ആബിദ്, ബാഹിർ വാഫി,
സലീം കോട്ടോപ്പാടം,
മുജീബ് മൗലവി എന്നീ
വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
സി കെ മുശ്താഖ് ഒറ്റപ്പാലം സ്വാഗതവും, ജബ്ബാർ ഹാജി നന്ദിയും പറഞ്ഞു.
ഇസ്ലാമിക ചരിത്രത്തിൽ JRF ഓടെ യു ജി സി- നെറ്റ് എന്ന ഇരട്ടി മധുരമാണ് ജന്മനാ അന്ധയായ നാഫിയ നേടിയെടുത്തത്.
വൈകല്യങ്ങളിൽ തളർന്നിരിക്കുന്നവർക്ക് പ്രചോദനമാവുകയാണ് നാഫിയ.