ട്രെന്റ് ട്രൈനിംഗ് മാന്വല്‍ പ്രകാശനം ചെയ്തു


കോഴിക്കോട്:എസ് കെ എസ് എസ് എഫ് മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രധാന ഉപസമിതിയായ ട്രന്റ് അതിന്റ ട്രൈയിനേഴ്‌സിനെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രെയിനിംഗ് മാന്വല്‍ പുറത്തിറക്കി. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ട്രെന്റ് അക്കാഡമിക് കണ്‍സള്‍ട്ടന്‍സി പാനല്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷത വഹിച്ചു. ട്രെന്റ് റിസോഴ്‌സ് ബാങ്ക് കോഡിനേറ്റര്‍ ഡോ.അബ്ദുള്‍ ഖയ്യൂം സ്വാഗതവും ജിയാദ് എറണാംകുളം നന്ദിയും രേഖപ്പെടുത്തി.മാന്വല്‍ അടിസ്ഥാനത്തില്‍ ആരംഭിച്ച രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് കോഴിക്കോട് ഗവ: യൂത്ത് ഹോസ്റ്റലില്‍ നടന്നു. ഷാഹുല്‍ ഹമീദ് മേല്‍മുറി, എസ്.വി.മുഹമ്മദലി, സത്താര്‍ പന്തലൂര്‍, റഹീം ചുഴലി, റഷീദ് കൊടിയൂറ, റഷീദ് കമ്പളക്കാട്, സിദ്ദീഖുല്‍ അക്ബര്‍ വാഫി, ആരിഫ് വാഫി തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പ് ഡയറക്ടര്‍ ഷാഹുല്‍ പഴുന്നാന, അല്‍ ബിറ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ്, ട്രെന്റ് കേരള കണ്‍വീനര്‍ മുനീര്‍ വാണിമേല്‍ ട്രെന്റ് റിസോഴ്‌സ് ബാങ്ക് അംഗങ്ങളായ റിയാസ് തളീക്കര, മുഹമ്മദലി തിനൂര്‍ എന്നിവര്‍ സംബന്ധിച്ചു.