കാമ്പസ് വിംഗിന് പുതിയ നേതൃത്വം

മലപ്പുറം: എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിങ്ങിന് ഇനി പുതിയ നേതൃത്വം,കൊണ്ടോട്ടി നീറാട് നടന്ന സംസ്ഥാന കൗൺസിൽ ക്യാമ്പ് 2019-20 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ സമിതി പ്രഖ്യാപനം നിർവഹിച്ചു. സത്താർ പന്തല്ലൂർ, ആസിഫ് ദാരിമി പുളിക്കൽ, ഡോ.ഖൈയൂം കടമ്പോട്, ജൗഹർ കാവനൂർ, ഇസ്ഹാഖ് ഖിളർ , സിറാജ് ഇരിങ്ങല്ലൂർ ,അനീസ് സി കെ തുടങ്ങിയവർ നേതൃത്വം നൽകി.

ഭാരവാഹികൾ: ചെയർമാൻ- അബ്ദുൽ റഷീദ് (ഗവ: എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം), സീനിയർ വൈസ് ചെയർമാൻ-ജംഷീർ (അമർനാഥ് ബി എഡ് കോളേജ് കാരയ്ക്കൽ), വൈസ് ചെയർമാൻമാർ – ആദിൽ അബ്ദുല്ല(ഡി എം മെഡിക്കൽ കോളേജ് വയനാട്) ,മുഹന്നദ്(ഗവ: ലോ കോളേജ് തൃശൂർ), മുനീർ (ഗവൺമെന്റ് കോളേജ് മലപ്പുറം) , ജനറൽ കൺവീനർ – മുഹമ്മദ് ഷഹരി (എം ഇ എ എഞ്ചിനിയിറിംഗ് കോളേജ് പെരിന്തൽമണ്ണ), വർക്കിങ് കൺവീനർ- അബ്ദുൽ ബാസിത്ത് (എസ് യു എം ബിഎഡ് കോളേജ് കണ്ണൂർ) , ജോയിന്റ് കൺവീനർമാർ-അസ്ഹർ യാസീൻ (ഗവ: എഞ്ചീനിയറിംഗ് കോളേജ് കോഴിക്കോട്), അബ്ദുൽ ബാസിത്ത് (മഅ്ദിൻ – പോളിടെക്നിക്ക് മലപ്പുറം), സഹൽ അബ്ദുൽ സലാം(ഹോളി ഗ്രേസ് അക്കാദമി മാള) , ട്രഷറർ മുഹമ്മദ് യാസീൻ (ഗവ: എഞ്ചിനിയറിംഗ് കോളേജ് ഇടുക്കി) ,എസ്. ഐ. ടി കോർഡിനേറ്റർ – ആഷിഖ്(ഫറൂഖ് കോളേജ് കോഴിക്കോട്), നാഷണൽ കോർഡിനേറ്റർമാർ – ഷാഫി (ഹൈദരാബാദ് യൂണിവേഴ്സിറ്റി) ,അമീൻ ( പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), ലക്ഷദ്വീപ് കോർഡിനേറ്റർ- യാസർ( ഇ. എം. ഇ.എ കൊണ്ടോട്ടി), അലൂമിനി കോർഡിനേറ്റർ- മുഹമ്മദ് ഫാരിസ് (ജ്യോതി എഞ്ചിനിയറിംഗ് കോളേജ് തൃശൂർ), മീഡിയ കോർഡിനേറ്റർ- അബ് ഷാർ(എം ഇ എ എഞ്ചിനിയറിംഗ് കോളേജ് മലപ്പുറം)