ട്രന്റ് പ്രീ സ്കൂളിന് അന്തമാനിൽ തുടക്കം കുറിച്ചു 

പോർട്ട് ബ്ലെയർ: അന്തമാൻ:
എസ്.കെ.എസ്.എസ്.എഫ്., ട്രന്റ് പ്രീ സ്കൂളിന്റെ 68 മത് ബ്രാഞ്ച് അന്തമാൻ നിക്കോബാർ ദീപ് സമൂഹങ്ങളിലെ, സൗത്ത് അന്തമാനിലെ സ്റ്റുവർട്ട് ഗഞ്ചിൽ പ്രവർത്തമാരംഭിച്ചു. അന്തമാൻ സമസ്താലയത്തിൽ നടന്ന പരിപാടിയിൽ അന്തമാൻ ഡെപ്യൂട്ടി കമീഷണർ ഉദ്ധിത് പ്രകാശ് റായ് ഉൽഘാടനം ചെയ്തു. അൽഹാജ് സുലൈമാൻ ഫൈസി ( പ്രസിഡണ്ട് സമസ്ത അന്തമാൻ ) അദ്ധ്യക്ഷനായി. യൂസുഫ് ഖാസിമി (ട്രഷറർ, സമസ്ത അന്തമാൻ ) ഒ. ബഷീർ (പ്രസിഡണ്ട്, മണ്ണാർക്കാട് ഗ്രാമ പഞ്ചായത്ത്) ഉമറലി തങ്ങൾ ഹുദവി (വൈസ് പ്രസിഡണ്ട്, അന്തമാൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, കെ.എം. ഹനീഫ് ( പ്രസിഡണ്ട് ,അന്തമാൻ മഹല്ല് ജമാഅത്) കുഞ്ഞമ്മത് സേഠ് പങ്കെടുത്തു. ഡോ. ടി.എ. മജീദ് ടീച്ചേഴ്സ് ട്രൈനിംങ്ങിന് നേതൃത്വം നൽകി. മുഫത്തിശ് റസാഖ് ഫൈസി നാലകത്ത് പ്രവർത്തനങ്ങൾ ഏകോപിച്ചു