എസ് കെ എസ് എസ് എഫ്  പ്രവാസി കുടുംബ സംഗമം

കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനും വിവിധ സംരംഭങ്ങൾക്കും സർക്കാർ സർക്കാറേതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും കുടുംബ കൗൺസലിംഗ്, ഫാമിലി ബജറ്റ്, സ്കിൽ ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിനും വേദിയൊരുക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള പ്രവാസി വിംഗാണ് ജൂലൈ 10 നു വളാഞ്ചേരി അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് സെന്ററിൽ സംസ്ഥാന തല പ്രവാസി കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്ക് കൂടി സൗകര്യമൊരുക്കുന്ന പരിപാടിയിൽ പ്രവാസികൾ നേരിടുന്ന കുടുംബ പ്രശ്നങ്ങൾ, പരിഹാരങ്ങൾ ചർച്ച ചെയ്യും. ലീവിന് നാട്ടിലെത്തിയവർക്കും കുടുംബ സമേതം പരിപാടിയിൽ പങ്കെടുക്കും. രാവിലെ 10മണിക്കാരംഭിക്കുന്ന പരിപാടി വൈകിട്ട് 5 മണിക്ക് സമാപിക്കും.