റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിൽ സ്കൂൾ കിറ്റ് വിതരണം

ഹൈദരാബാദ്: റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഫോർവേഡ് ഫൗണ്ടേഷൻ, ഹൈദരാബാദ് ചാപ്റ്റർ എസ് കെ എസ് എസ് എഫ് മുഖേന സ്കൂൾ കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിൽ നടത്തി വരുന്ന കാരുണ്യ പദ്ധതിയുടെ തുടർച്ചയായാണ് കിറ്റുകൾ വിതരണം ചെയ്തത്. വിധവകൾക്ക് പെൻഷൻ, വിദ്യാഭ്യാസ- ചികിത്സാ സഹായങ്ങൾ, ശുദ്ധജല പ്ലാന്റ് തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾ ക്യാമ്പിൽ നടന്ന് വരുന്നുണ്ട്. റഈസ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. നിസാം ഹുദവി പല്ലാർ, ഉവൈസ് ഹുദവി, ഹാരിസ് വാഫി, ലുഖ്മാൻ വയനാട്,ശംസീർ ഹുദവി ചടങ്ങിൽ സംബന്ധിച്ചു.