കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രബോധക വിഭാഗമായ ഇബാദ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് എറണാംകുളത്ത് നടക്കും. ഈ മാസം 29,30 തിയ്യതികളില്‍ പുക്കാട്ടുപടിയില്‍ നടക്കുന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആയിരം പ്രതിനിധികള്‍ സംബന്ധിക്കും. വര്‍ഷം തോറും സംഘടന നടത്തി വരുന്ന തസ്കിയത്ത് കോണ്‍ഫറന്‍സിനെ തുടര്‍ന്ന് കേരളം, കര്‍ണാടക, തമിഴ്നാട്, അന്തമാന്‍, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദഅവ ഗ്രൂപ്പുകള്‍ കൂടുതല്‍ വിപുലമാകും. മനശ്ശാസ്ത്ര സമീപനങ്ങളില്‍ പ്രത്യക പരിശീലനം നേടിയ ഇബാദ് അംഗങ്ങള്‍ ലഹരിക്കടിമപ്പെട്ടവരേയും മറ്റു സാമൂഹ്യ തിന്മകള് വര്‍ധിച്ചു വരുന്ന പ്രദേശങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ലഹരിയില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി ചികിത്സയും ശിക്ഷണവും നല്‍കുന്നതിന് വേണ്ടി കുറ്റിപ്പുറത്ത് വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൈക്കോ സൊല്യൂഷന്‍സ് എന്ന സ്ഥാപനം സംഘടന നടത്തി വരുന്നുണ്ട്. രണ്ട് ദിവസം നടക്കുന്ന തസ്കിയത്ത് കോണ്‍ഫറന്‍സില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അംഗങ്ങളാണ് പങ്കെടുക്കുക. പ്രമുഖ പണ്ഡിതരും ഉദ്യോഗസ്ഥ പ്രമുഖരും ട്രൈനര്‍മാരും പരിപാടിക്ക് നേതൃത്വം നല്‍കും. രജിസ്ട്രേഷന് 9895343232 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്