എസ് കെ എസ് എസ് എഫ് വിഖായ : മൂന്നാം ബാച്ച് പരിശീലം ആരംഭിക്കുന്നു.

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സന്നദ്ധ പ്രവർത്തന വിഭാഗമായ വിഖായ ആക്ടീവ് മെമ്പർമാരുടെ മൂന്നാമത് ബാച്ചിലേക്കുള്ള പരിശീലനം. ആരംഭിക്കുന്നു. അഞ്ച് പരിശീലന ഘട്ടങ്ങളിലൂടെയാണ് വൈബ്രന്റ് – 3 ബാച്ച് പുറത്തിറങ്ങുക. സംഘടനയുടെ ട്രൈസനേറിയം പദ്ധതിയുടെ ഭാഗമായി ഇതോടെ അംഗീകൃത ശാഖകളിൽ രണ്ടിൽ കുറയാത്ത ആക്ടീവ് മെമ്പർമാർ സജ്ജരാവും. മൂന്നാം ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ ജൂൺ 15ന് അവസാനിക്കും. https://skssfviqaya.in/Vibrant3/index.php എന്ന ലിങ്കിൽ റജിസ്ട്രേഷൻ നടത്താവുന്നതാണ്.