കോഴിക്കോട്: വര്‍ധിച്ച് വരുന്ന വിമാനയാത്രാ നിരക്ക് കുറച്ച് കൊണ്ട് രൂക്ഷമായ പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്ന് എസ് കെ എസ് എസ് എഫ് പ്രവാസി വിംഗ് ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. തൊഴിലിടങ്ങളില്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ ഇപ്പോള്‍ വലിയ ദുരിതം നേരിടുകയാണ്. ഈ വിഷയം ഉന്നയിച്ച് കൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്ക് എസ് കെ എസ് എസ് എഫ് പ്രവാസി വിംഗ് ഇമെയില്‍ മുഖേന നിവേദനം അയച്ചു. യോഗത്തില്‍ ശൗക്കത്തലി വെള്ളമുണ്ട.കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍ പോയില്‍, സത്താര്‍ പന്തലൂര്‍, ഡോ.ജാബിര്‍ ഹുദവി,ശഹീര്‍ പാപ്പിനിശ്ശേരി,ഹാരിസ് ദാരിമി ബെദിര,സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാടൂര്‍,ആശിഖ് കുഴിപ്പുറം,ഹബീബ് ഫൈസി കോട്ടോപാടം,ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്,നൗഫല്‍ വാകേരി, ഒ പി എം അശ്‌റഫ്, ജലീല്‍ ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി തലക്കശ്ശേരി,നിസാം കണ്ടത്തില്‍,ഇസ്മായീല്‍ യമാനി മംഗലാപുരം,ജാഫര്‍ യമാനി ലക്ഷദ്വീപ് പങ്കെടുത്തു. പി. എം റഫീഖ് അഹ്മദ് സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.